Monday, August 5, 2019

മനുവിന്റെ ഒരു ദിനം


കഥാ രചനയിൽ ഒന്നാം സ്ഥാനം നേടിയ മനു. സ്കൂൾ അസംബ്ലിയിൽ പ്രതമ അദ്യാപിക വിളിച്ചു പറഞ്ഞു. മനു ആ സമ്മാനം വാങ്ങി. മനുവിന് വളരെ സന്തോഷമായി .സന്തോഷകരമായ ആ സ്കൂൾ ദിനം കഴിഞ്ഞു. മനു വീട്ടിലേക്ക് പോയി . മനു വീട്ടിലേക്ക് പോകുന്നത് ഒരു നെൽപാടവരമ്പത്ത് കൂടിയാണ്. വരമ്പിലേക്ക് ചാഞ്ഞ് കിടക്കുന്ന നെൽ ചെടികളെ തലോടി സ്വർണനിറ വർണ്ണത്തോടെ ഭൂമിയെ പൊതിഞ്ഞ് നിൽക്കുന്ന നെൽചെടികളെ കണ്ടാസ്വദിച്ച് അവനങ്ങനെ നടന്നു. പാടത്ത് പണി ചെയ്യുന്ന എല്ലാവരും മനുവിനോട്  ചോദിക്കും. നിനക്ക് എവിടെ നിന്നാണ് ഈ സമ്മാനം കിട്ടിയത് .അവൻ അതിനെല്ലാം മറുപടി പറഞ്ഞ് അങ്ങനെ നടന്നു . പെട്ടന്ന് അവന്റെ മുന്നിൽ ഒരു കാഴ്ച കണ്ടു. ജീവന് വേണ്ടി പിടയുന്ന ഒരു നായയെ .മനു ഓടി ചെന്ന് അതിനെ രക്ഷപെടുത്തി. അതിന് കുറച്ച് വെള്ളവും കൊടുത്തു . മനുവിനെ നോക്കി ആ നായ വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു .മനു അതിനെ ഒന്ന് തലോടി നടത്തം ആരംഭിച്ചു. നായയും അവന്റെ പിറകെ കൂടി . അങ്ങനെ അവൻ വീട്ടിലെത്തി വിറക് കീറിക്കൊണ്ടിരിക്കുന്ന അവന്റെ അമ്മയെ കണ്ട് ഒരുനിമിഷം വേലിക്ക് പുറത്ത്  നിന്നു . എന്നിട്ട് നായയോട് നീ ഇവിടെ ഇരി എന്ന രീതിയിൽ ആഗ്യം കാണിച്ചു. നായ അനുസരണയോടെ അവിടെ ഇരുന്നു. മനു ഓടി അമ്മയുടെ അടുത്ത് ചെന്നു . അമ്മേ ഇത് കണ്ടോ എനിക്ക് കഥാരചനയ്ക്ക് കിട്ടിയ സമ്മാനമാ. ആണോമോനെ എന്ന് പറഞ്ഞ് അമ്മ അവനൊരു മുത്തം കൊടുത്തു .അമ്മേ ഇതുമാത്രമല്ല എനിക്ക് പുതിയ ഒരു സുഹൃത്തിനെ കിട്ടി. അവൻ നായയെ വിളിച്ചു നായ അനുസരണയോടെ ഓടിവന്നു. വാ മോനെ വല്ലതും കഴിക്കാം മനുവും ആ നായയും അമ്മയും അകത്തേക്ക് പോയി.

No comments:

Post a Comment